ചെമ്പൈ വിയോഗത്തിൻ്റെ അൻപതാം വർഷ അനുസ്മരണവും റാങ്ക് ജേതാവിന് അനുമോദനവും
വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ സംഗീത കുലപതി ചെമ്പൈയുടെ വിയോഗത്തിൻ്റെ അൻപതാം വർഷത്തിൽ അനുസ്മരിച്ചു. അതോടൊപ്പം കോഴിക്കോട് സർവകലാശാലയിൽ എം.എ.സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ അനുശ്രീ കെ ദീപകിനെ അനുമോദിക്കുകയും ചെയ്തു.
ലൈബ്രറി സെക്രട്ടറി ജി.സത്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.മുരളി ചെമ്പൈ അനുസ്മരണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ലിസി കോര, പി.കെ.സുബ്രഹ്മണ്യൻ ,എം.കെ.ഉസ്മാൻ, അനിത ഗോപകുമാർ, പി.ധന്യ, അനുശ്രീ ദീപക്, ടി.വർഗീസ്, എം.ശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ