യുവകലാസാഹിതി അനുശ്രീയെ ആദരിച്ചു.
വടക്കാഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എ മ്യൂസിക്കിന് ഒന്നാം റാങ്ക് നേടിയ അനുശ്രീ.കെ. ദീപക്കിനെ യുവകലാസാഹിതി വീട്ടിൽ ചെന്ന് ആദരിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീലാമോഹൻ പൊന്നാടയും മൊമെൻ്റോയും അനുശ്രീക്ക് സമർപ്പിച്ചു. യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഇ.എം. സതീശൻ അനുമോദന പ്രസംഗം നിർവ്വഹിച്ചു. ചടങ്ങിൽ വി.ജി. രാജൻ, സുനിൽ കുന്നത്തേരി എന്നിവർ സംസാരിച്ചു. അനുശ്രീയുടെ മതാപിതാക്കളായ ബീനടീച്ചർ, കെ.ദീപക് എന്നിവർ സംബന്ധിച്ചു. യുവകലാസാഹിതി മണ്ഡലം സെക്രട്ടറി കെ.പി.തോമസ് സ്വാഗതവും പ്രസിഡൻ്റ് പ്രദീപ് വല്ലച്ചിറ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ അനുശ്രീ ഗാനം ആലപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ