അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര.

അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര. വിവരമറിഞ്ഞതോടെ മീൻ വാരിക്കൊണ്ടുപോകാനായി നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തിയത്. ഞമ്മളെ കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വാരിക്കൂട്ടാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വീഡിയോ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തീരത്തേക്ക് ചാടി മറിഞ്ഞാണ് മീനുകൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞത്. 
ആളുകൾ വലിയ ആഹ്ലാദത്തോടെ കൂട്ടമായെത്തി ചാളകളെ വാരിക്കൂട്ടുകയാണ്. രണ്ട് ദിവസം മുൻപ് തളിക്കുളം നമ്പിക്കടവ് ബീച്ചിലും സമാന രീതിയിൽ ചാളക്കൂട്ടം കരക്കെത്തിയിരുന്നു. പെട്ടന്ന് സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ഓക്സിജൻ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തിൽ കരയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശമായി പറയുന്നത്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍