ഇന്ന് പെരുമഴ ദിവസം. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. ഈ പെരുമഴക്ക് കാരണം രണ്ട്.
1. കേരള തീരത്തോട് ചേർന്ന് ഒരു ചക്രവാതചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് കിഴക്ക് അറബികടലിൽ മറ്റൊരു ചക്രവാതചുഴിയും ഉണ്ട്. രണ്ടും കൂടി അറബിക്കടലിൽ നിന്നും ഈർപ്പം നിറഞ്ഞ കാറ്റിനെ കേരളത്തിലേക്ക് തള്ളി വിടുന്നു. തീരദേശത്ത് കനത്ത മഴ.
2. ദാന ഒഡീഷയിൽ കൂടി നീങ്ങുന്നു. ഒഡീഷയ്ക്ക് സമീപം ഒരു ചുഴലികാറ്റ് സഞ്ചരിച്ചാൽ അറബിക്കലിൽ നിന്നുള്ള Inflow band കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ഭാഗത്ത് കൂടി ചുഴലികാറ്റിന് ചുറ്റും എത്തും. ഈ പുൾ എഫക്ട് മഴ ശക്തമാക്കും. ഇത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്യിക്കും. ദാന ചുഴലികാറ്റ് ശക്തി കുറഞ്ഞു ഒഡീഷ വഴി ആന്ധ്ര ദിശയിൽ നീങ്ങുന്നു. അറബിക്കടലിൽ നിന്നും പുൾ എഫക്ട് തുടരും. നാളെ കൂടി മഴ കാണും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ