സംവരണ മണ്ഡലമായിട്ടും ചേലക്കര മണ്ഡലത്തിൽ ആധുനിക സംവിധാനത്തിലുള്ള ആശുപത്രിയില്ല-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
ചേലക്കര : പട്ടികജാതി സംവരണ മണ്ഡലമായിരുന്നിട്ടും ചേലക്കര നിയോജകമണ്ഡലത്തില്‍ ഓപ്പറേഷന്‍ തിയേറ്ററുള്ള സര്‍ക്കാര്‍ ആശുപത്രിയില്ലെന്നത് ജനപ്രതിനിധികളുടെ കഴിവുകേടാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.പറഞ്ഞു. തിരുവില്വാമല പഞ്ചായത്ത് മലവട്ടം തേലക്കാട്ട് കുന്ന്,കാരക്കാപ്പാടം യു.ഡി.എഫ്.കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
തിരുവില്വാമലയില്‍ നിലവിലുണ്ടായിരുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്. സാധാരണക്കാരും കൂലിപ്പണിക്കാരും കര്‍ഷകരുമടങ്ങിയ ഈ മണ്ഡലത്തില്‍ മികച്ച ചികിത്സക്കായി കിലോമീറ്ററുകള്‍ താണ്ടണം. ദളിത് ഫണ്ടുകള്‍ ഇവിടെ യഥാവിധം ചെലവഴിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ