
കൊച്ചി : ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിൻ്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കൽ പൊലീസിലെയും സൈബർ ഡിവിഷനിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ് പി സാബു മാത്യു, കൊച്ചി എ സി പി പി. രാജ് കുമാർ, വിജിലൻസ് ഡി വൈ എസ് പി ബിജു വി. നായർ ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആര്‍ ജയകുമാർ എന്നിവരും സംഘത്തിലുണ്ട്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ ശുപാർശയിൽ ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിലൊന്നാണ് പ്രത്യേക സംഘത്തിന്‍റെ അന്വേഷണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍