ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും.

ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ, വിവിധ നേതാക്കളുടെ നേതൃത്വത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് ഇടതുമുന്നണി പദ്ധതിയിടുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.