കേരളാ മുസ്ലിം ജമാഅത്ത് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃക പരം എം.വി സിദ്ദീഖ് സഖാഫി.

വടക്കാഞ്ചേരി: കേരളാ മുസ്ലിം ജമാഅത്ത് വടക്കാഞ്ചേരി സോൺ 'ACTION -24' വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. നൂറ് വർഷം തികയുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇടപെടലാണ് കേരളത്തിൽ മുസ്‌ലിംകളുടെ ആത്മീയ ഭൗതിക വളർച്ചക്ക് കാരണമായതെന്നും മറ്റു ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഒട്ടധികം വൈജ്ഞാനിക വളർച്ചക്ക് സമസ്തയും അതിൻ്റെ കീഴ്ഘടകങ്ങളും നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നും കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി അംഗം എം.വി സിദ്ദീഖ് സഖാഫി അഭിപ്രായപ്പെട്ടു.


സമസ്ത ജില്ലാ സെക്രട്ടറി മുസ്തഫ സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.എസ് മുഹമ്മദ് ഹാജി ചർച്ചക്ക് നേതൃത്വം നൽകി. കേരളാ മുസ്ലിം ജമാഅത്ത് വടക്കാഞ്ചേരി സോൺ ഓർഗനൈസിങ് പ്രസിഡൻ്റ ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്തീൻ കുട്ടി സഖാഫി സ്വാഗതം പറഞ്ഞു കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുൽ വഹാബ് വരവൂർ . സോൺ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ മുസ്ലിയാർ . അബ്ദുൽ റഷീദ് സഖാഫി മുഹമ്മദ് അൻവരി . അബ്ദുൽ ഖാദിർ സഖാഫി പ്രസംഗിച്ചു . ഷെയ്ഖ് അബ്ദുൽ വഹാബ് ഹാജി . അബ്ദുൽ ഹക്കീം . സംബന്ധിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.