അടാട്ട് കുന്നുംപുറത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങുവീണ് വീട് തകർന്നു.
അടാട്ട് പഞ്ചായത്തിലെ പതിനാറാം വാർഡിലെ പുത്തോടൻ സുലോചനയുടെ വീടിനു മുകളിലേക്കാണ് തിങ്കളാഴ്ച തെങ്ങ് കടപുഴകി വീണത്. വീട്ടിൽ സുലോചന മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടിൽനിന്നു പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. വീടിന്റെ മേൽക്കൂരയും ചുമരും ഭാഗികമായി തകർന്നു. പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ