കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് പ്രവർത്തന ഉദ്ഘാടനം ജൂലൈ 3ന്

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ വേലൂർ- കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് ജൂലൈ 3 ബുധനാഴ്‌ച മുതൽ ആരംഭിക്കുകയാണ്. ആയതിന്റെ ഉദ്ഘാടനം അമല ഹോസ്‌പിറ്റൽ ഡയറക്ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ സി എം ഐ നിർവ്വഹിക്കുന്നു. 


കിഡ്‌നി ഫെഡറേഷൻ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, റവ. ഫാ. ഡേവിഡ് പേരാമംഗലം ( സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ), റവ. ഫാ. ഡെൽജോ പുത്തൂർ സി എം ഐ (അമല ഹോസ്‌പിറ്റൽ ജോ. ഡയറക്ടർ) റവ. ഫാ. സേവ്യാർ ക്രിസ്റ്റി പള്ളിക്കുന്നത്ത് (വികാരി, സെൻ്റ് ജോർജ്ജ് ചർച്ച്, കുറുമാൽ) കൂടാതെ വേലൂർ, കൈപ്പറമ്പ്, ചൂണ്ടൽ, കടങ്ങോട് മേഖലകളിലെ ജനപ്രതിനിധികൾ, പുരോഹിത പ്രമുഖർ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകർ, അമല ഹോസ്‌പിറ്റലിലെ ഡോക്ടർമാർ, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. ജി. മോഹനചന്ദ്രൻ (വൈസ് ചെയർമാൻ) സാൻജോ നമ്പാടൻ (ഡയറക്ടർ ജനറൽ) തുടങ്ങിയവർ നേതൃത്വം നൽകുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.