ഗുജറാത്ത് തീരത്തെ ചക്രവാതചുഴിയും ഒഡിഷ തീരത്തെ ചക്രവാതചുഴിയും കാറ്റിന്റെ ഗതി വടക്കോട്ടേക്ക് മാറ്റി. മംഗലാപുരം, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ പെയ്തേക്കും. ചിലയിടങ്ങളിൽ തീവ്രമഴക്കും സാധ്യതയുണ്ട്. മണ്ണിടിച്ചിലും വെള്ളകെട്ടും ഉണ്ടാകാൻ സാധ്യതയുണ്ട്.
തെക്കൻ ജില്ലകളിൽ മഴ കുറഞ്ഞു തുടങ്ങി. വെയിൽ എത്തും. നാളെ വൈകും നേരത്തോടെ മഴ ഇടക്കുള്ള ചാറ്റൽ മഴയായി മാറും. ചക്രവാതചുഴികൾ ദിശ മാറുന്നത് അനുസരിച്ചു മഴ മഹാരാഷ്ട്ര, കൊങ്കൻ തീരത്തേക്ക് മാറും. കേരളത്തിൽ ഇനി ജൂലൈ 5ന് ശേഷം വീണ്ടും മൺസൂൺ ശക്തമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍