ഇംഗ്ലണ്ടിനെ 68 റൺസിന് തറപറ്റിച്ച് ഇന്ത്യ ടി 20 ലോകകപ്പ് ഫൈനലിൽ. ഇംഗ്ലണ്ട് ഡിഫെൻഡിങ് ചാമ്പ്യന്മാരാണ്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ്, ഇപ്പോൾ ടി20 ലോകകപ്പ് എന്നിങ്ങനെ 12 മാസത്തിനുള്ളിൽ മൂന്ന് ഐസിസി ഗ്ലോബൽ ഫൈനലുകളിൽ രാജ്യത്തെ നയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി എന്ന പ്രത്യേകത കൂടിയുണ്ട്.
നിർണായക ദിവസങ്ങളിൽ സ്‌കോർ ചെയ്യാത്തതിന് എല്ലായ്‌പ്പോഴും വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ, 39 പന്തിൽ നിന്ന് 57 റൺസ് സംഭാവന നൽകി. 36 പന്തിൽ 47 റൺസ് നേടിയ സൂര്യകുമാർ യാദവിനും 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ രണ്ട് മികച്ച സിക്സറുകളും മാച്ച് ഹൈലൈറ്റാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍