തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ- കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തില്‍ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ- കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തില്‍ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് വകുപ്പ് സെക്രട്ടറി നേരിട്ട് മേൽനോട്ടം വഹിക്കും. പ്രവൃത്തി നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.

 കെഎസ്ടിപി. പ്രൊജക്ട് ഡയറക്ടർ നോഡൽ ഓഫീസറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചീഫ് എൻജിനീയർ ഓരോ രണ്ടാഴ്ചയും നേരിട്ട് സൈറ്റിൽ പോയി പരിശോധിച്ച് മന്ത്രിക്കും സെക്രട്ടറിക്കും റിപ്പോർട്ട് നൽകുകയും വേണം. എക്‌സിക്യൂട്ടീവ് എൻജിനീയർ ജനപ്രതിനിധികളുമായി കൃത്യമായി ബന്ധപ്പെട്ട് തടസ്സങ്ങൾ പരിഹരിച്ച് നിർമാണപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.