ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിയമനത്തിനായി ജൂൺ 20 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2024 ജൂൺ 24ന് 25 നും 40 നും മധ്യേ . സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാകും.
വെറ്ററിനറി സയൻസിൽ ബിരുദമാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കായി ഉച്ചയ്ക്ക് 1.30 ന് ദേവസ്വം കാര്യാലയത്തിൽ എത്തണം. വിവരങ്ങൾ 04872556335 ext n 251,248,235 എന്ന ഫോൺ നമ്പറിൽ ലഭിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ