തൂമാനം വെള്ളച്ചാട്ടം.
വടക്കാഞ്ചേരി അകമലയിൽ ഉത്രാളിക്കാവിന് പുറകിൽ കുഴിയോട് എന്ന പ്രദേശത്തെ അതി മനോഹരമായ പാറയാണ് തൂമാനം. മഴക്കാലത്ത് ഇവിട അതി മനോഹരമായ വെള്ളച്ചാട്ടം രൂപപ്പെടും. അകമല ചേപ്പലക്കോട് വനമേഖലയിൽ നിന്നും ഒഴുകിഎത്തുന്ന കാട്ടു ചോല തൂമാനം പാറയിൽ നിന്നും താഴേക്കു പതിക്കുന്നത് നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.വളരെ സുരക്ഷിതമായ ജലാശയമാണിത്. കുടുംബത്തോടും കുട്ടികളോടും ഒപ്പം കുളിക്കാനും കളിക്കാനും സാധിക്കും.
അവധി ദിനങ്ങളിൽ ഒരുപാട് ആളുകൾ ഈ പ്രദേശത്തു ഉല്ലാസം തേടിയെത്താറുണ്ടെങ്കിലും ഈ വെള്ളച്ചാട്ടത്തെ കുറിച്ച് വടക്കാഞ്ചേരി പ്രദേശത്തെ പലരും ഇന്നും അജ്ഞരാണ്. മിനി കുറ്റാലം പോലെ മനോഹരമായ വെള്ളച്ചാട്ടതോടൊപ്പം പലതരം കിളികളെയും മയിലിനെയും ഭാഗ്യമുണ്ടെങ്കിൽ മാനിനെയും നമുക്കിവിടെ കാണാനാകും. ഒട്ടുപാറ ജുമാ മസ്ജിദ് പരിസരത്തുനിന്നും മാരാത്തു കുന്നു വഴി അകമലയിൽ എത്തണം. ഉത്രാളി കാവിന്റെ ശ്രീ മൂല സ്ഥാനം ആയ മുല്ലയ്ക്കൽ ആൽ പരിസരത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ ഇവിടെ എത്തി ചേരാം.
കാർ ഉൾപ്പെടെ എല്ലാ യാത്രാ വാഹനങ്ങളും വെള്ളച്ചാട്ടത്തിനു തൊട്ടു മുകളിൽ എത്തും. വാഹനം പാർക്ക് ചെയ്യാനും തിരിക്കാനും സൗകര്യം ഉണ്ട്. ആവശ്യമെങ്കിൽ ഗൂഗിൾ മാപിന്റെ സഹായം തേടുക. ഈ പ്രദേശത്തു മദ്യപാനം നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കാതിരിക്കാൻ സന്ദർശകർ ശ്രദ്ധിക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ