മുണ്ടത്തിക്കോട് എൻ.എസ്.എസ്. വെങ്കിട്ട റാം ഹയർ സെക്കൻ്ററി സ്കൂളിൽ തലപ്പിള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും എൻ.എസ്.എസ്. യൂണിറ്റിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ജി.പി. ശ്രേയസ് നിർവ്വഹിച്ചു.
സെമിനാറിൽ മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ.ടി.എസ്. മായാദാസ് വിഷയാവതരണം നടത്തി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ കെ. രോഹിണി, രശ്മി.ജി. നായർ, പാരാ ലീഗൽ വളണ്ടിയർ റെസിനാ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍