കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും ആക്ടസ് വടക്കാഞ്ചേരി ബ്രാഞ്ചും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.എൻ. ഗോകുലൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ജില്ലാ സെക്രട്ടറി ടി.എസ്. അബ്രഹാം അധ്യക്ഷനായി യോഗത്തിൽ കേരള മദ്യനിരോധന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. ടി.എസ്. മായാദാസ്, ആക്ട്സ് ട്രഷറർ വി .അനിരുദ്ധൻ, എം.ജെ. അഗസ്റ്റിൻ, കെ.എ. ജോൺസൺ, റീന പോൾ എന്നിവർ പ്രസംഗിച്ചു. ഡോ. അക്ഷിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ