ഞാറ്റുവേല ചന്തയുടെ സമാപന സമ്മേളനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിച്ചു.

26.06.2024 ലേ ഞാറ്റുവേല ചന്തയുടെ സമാപന സമ്മേളനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ  പി.എൻ സുരേന്ദ്രൻ നിർവഹിച്ചു. ഷീല മോഹൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുണ്ടത്തിക്കോട് കൃഷി ഓഫീസർ ശ്വേതാ വി.ഐ സ്വാഗതമാശംസിച്ചു.  സമാപന സമ്മേളനത്തിൽ ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്ത വടക്കാഞ്ചേരി, മുണ്ടത്തിക്കോട് സ്കൂളുകളിലെ യുപി ഹൈസ്കൂൾ വിഭാഗത്തിലെ വിജയികൾക്ക് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി.എൻ സുരേന്ദ്രൻ  സമ്മാനദാനം നിർവഹിച്ചു.

 യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻറ് പയസ് സ്കൂൾ നേടി. രണ്ടാം സ്ഥാനം സർവോദയം വിഎച്ച്എസ്എസ് ആര്യമ്പാടം മൂന്നാം സ്ഥാനം ജി.യു.പി.എസ് പാർലിക്കാട് എന്നിവർക്ക് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗവൺമെൻറ് ഗേൾസ് വടക്കാഞ്ചേരി നേടി. 2-)0 സ്ഥാനം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി, മൂന്നാം സ്ഥാനം ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എംആർ എസ് സ്കൂൾ, വടക്കാഞ്ചേരി , സർവോദയം വിഎച്ച്എസ്എസ് സ്കൂൾ ആര്യമ്പാടം എന്നിവർ നേടി.

26.06.2024 ന് കാലത്ത് കൃഷിവകുപ്പിന്റെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് നടത്തിയ മണ്ണ് പരിശോധനയുടെ റിസൾട്ട് വേദിയിൽ വെച്ച്  കർഷകർക്ക് ചെയർമാൻ സുരേന്ദ്രൻ അവർകൾ വിതരണം ചെയ്തു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ശശി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലബി എ.എം, കൗൺസിലർമാരായ അജി എ.ഡി  , സരിത ടി.എച് , മല്ലികാ സുരേഷ്,  ഐശ്വര്യ എസ്.ബി , വിജേഷ് കെ.എ  എന്നിവരും കാർഷിക വികസന സമതി മെമ്പർമാരും കർഷക സുഹൃത്തുക്കളും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

 കർഷകരും വിദ്യാർത്ഥികളും കാർഷിക സേവന കേന്ദ്രത്തിലെ അംഗങ്ങളും പരിപാടികളിൽ സാന്നിധ്യം അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ  മത്സരാർത്ഥികൾക്കും  ഷീലാ മോഹൻ വൈസ് ചെയർപേഴ്സൺ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി, ജമീലബി എ.എം , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ശശി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ശശി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വടക്കാഞ്ചേരി, മുണ്ടത്തിക്കോട് സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് സ്നേഹോപഹാരങ്ങൾ നൽകി. ചടങ്ങിന് വടക്കാഞ്ചേരി കൃഷി ഓഫീസർ ദിപിൻ എം.എൻ നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.