കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയും, കുണ്ടന്നൂർ സെൻ്റ് ജോസഫ് സ്കൂളും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയും, കുണ്ടന്നൂർ സെൻ്റ് ജോസഫ് സ്കൂളും  സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം വടക്കാഞ്ചേരി  പോലീസ് സബ്. ഇൻസ്പെക്ടർ അച്ചുതൻ കുട്ടി നിർവ്വഹിച്ചു.

 പ്രകൃതിസംരക്ഷണ സംഘം ജില്ലാ പ്രസിഡൻ്റ് ഡോക്ടർ. ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥികളായി  സെൻ്റ് ജോസഫ് സ്കൂൾ മാനേജർ ഫാദർ സെബി കാവലക്കാട്ടും സംസ്ഥാന സെക്രട്ടറി എൻ ഷാജി തോമസ്സും പങ്കെടുത്തു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായിട്ടുള്ള ഓർമ്മ മരം പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി മിഷാ സെബാസ്റ്റ്യൻ സ്കൂളിലിനു കൈമാറി. വടക്കാഞ്ചേരി പോലീസ് ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് എൻ കെ ലഹരി വിരുദ്ധബോധവത്കരണ ക്ലാസ് നയിച്ചു. 

സ്കൂൾ പ്രധാന അധ്യാപകൻ ജോസഫ് എം ഡി , സ്കൂൾ പിടി എ പ്രസിഡണ്ട് റജി ചെറുവത്തൂർ ,സംഘം ജില്ലാ വൈസ് പ്രസിഡന്റ് ബീനാ ദിനേശൻ, യൂത്ത് വീംങ്  ജില്ലാ പ്രസിഡൻ്റ് വിഷ്ണു എൻ എം , സിവിൽ പോലീസ് ഓഫീസർ ഗോഡ് വിൻ, പ്രകൃതിസംരക്ഷണം സംഘം എരുമപ്പെട്ടിപഞ്ചായത്ത് ഭാരവാഹികളായ സജി ആറ്റത്ര , റോബിൻ റാഫേൽ പതിയാരം, എന്നിവർ പ്രസംഗിച്ചു . ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.