വടക്കാഞ്ചേരി നഗരസഭയിലെ മാലിന്യ സംസ്കരണ രീതി പഠിക്കുവാൻ മുളക്കുഴ പഞ്ചായത്ത്.
മുളക്കുഴ പഞ്ചായത്തിന്റെ കാര്യശേഷി വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഹരിത കർമ്മ സേനാംഗങ്ങളും വടക്കാഞ്ചേരി നഗരസഭയുടെ ഡി വാട്ടേഡ് കമ്പോസ്റ്റിംഗ് പ്ലാന്റും എം.സി.എഫ്, ആർ.ആർ.എഫ് സംവിധാനവും കുമ്മായിച്ചിറയ്ക്ക് സമീപം പ്രവർത്തിക്കുന്ന കൈമാറ്റ ചന്തയും സന്ദർശിച്ചു. ഇതിനോടകം തന്നെ മാലിന്യ സംസ്കരണ രംഗത്ത് വടക്കാഞ്ചേരി നഗരസഭ മുന്നോട്ടുവെക്കുന്ന മാതൃകകൾ കാണുവാനും പഠിക്കുവാനും പ്രചോദനം ഉൾക്കൊണ്ട് നടപ്പിലാക്കുവാനും നിരവധി പഞ്ചായത്തുകളും നഗരസഭകളും വടക്കാഞ്ചേരി സന്ദർശിച്ചു കഴിഞ്ഞു.
വടക്കാഞ്ചേരി നഗരസഭയിലെ ഡി വാട്ടർഡ് കമ്പോസ്റ്റിംഗ് പ്ലാന്റ് ജൈവ മാലിന്യ സംസ്കരണ മേഖലയിലെ കേരളത്തിലെ തന്നെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ്. മറ്റൊരു ജൈവമാലിന്യ സംസ്കരണ സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി യാതൊരു തരത്തിലുള്ള ദുർഗന്ധം ഇല്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. മാലിന്യത്തിന്റെ 60 ശതമാനത്തിൽ അധികം ജലാംശവും നീക്കം ചെയ്ത് കൃത്യമായ അളവിൽ ബാക്ടീരിയയെ ചേർത്ത് കമ്പോസ്റ്റ് ചെയ്യുകയും വേർതിരിച്ചെടുക്കുന്ന ദ്രവമാലിന്യം ബയോഗ്യാസ് ഉൽപാദനത്തിനായി മാറ്റുകയും ചെയ്യുകയും ആണ് ഇവിടെ. കൃത്യമായി തരംതിരിച്ച് ലഭിച്ചാൽ അഞ്ച് ടൺ ജൈവമാലിന്യം കമ്പോസ്റ്റിംഗിന് റെഡിയാക്കുവാൻ രണ്ടു മണിക്കൂർ തികച്ച് വേണ്ട.
എം.സി.എഫുകളിൽ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറ്റവും നന്നായി തരംതിരിച്ച് ബയിൽ ചെയ്ത് വിൽപ്പന നടത്തി അതിൽ നിന്നും ഏറ്റവും നന്നായി വരുമാനം കണ്ടെത്തുവാൻ വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കഴിയുന്നു. ജൈവ -അജൈവ മാലിന്യങ്ങൾ ഇടപഴകാതെ അജൈവമാലിന്യങ്ങൾ ഏറ്റവും വൃത്തിയായി ശേഖരിക്കുന്നതിന് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുവാനും അതുവഴി മാലിന്യ തരംതിരിക്കുന്നത് ശീലവൽക്കരണം ആക്കി മാറ്റുവാനും കഴിഞ്ഞു എന്നത് വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കർമ്മ സേനയുടെ വിജയമാണ്. കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലെയും ഹരിത കർമ്മ സേന ഈ മേഖലയിൽ ഇപ്പോഴും പതറുമ്പോഴാണ് ഈ നേട്ടം
മാലിന്യങ്ങൾ തരംതിരിച്ച് ഇനം തിരിച്ച് ഓരോ മാസവും പ്രത്യേകം ശേഖരിക്കുന്നുണ്ട് എങ്കിലും തുണി മാലിന്യം മിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒരു തലവേദനയായി നിലകൊള്ളുമ്പോൾ ശേഖരിക്കുന്ന തുണി മാലിന്യത്തിൽ നിന്നും തുണി സഞ്ചി, ചവിട്ടികൾ നിർമ്മിച്ചും, പുനരുപയോഗ്യമായ തുണി അണുവിമുക്തമാക്കി വീണ്ടും വിൽപ്പന നടത്തിയും വരുമാനം ഉണ്ടാക്കുന്ന പ്രത്യേക വിങ്ങ് ഹരിത കർമ്മ സേനയ്ക്കുണ്ട്. വടക്കാഞ്ചേരി കുമ്മായച്ചിറക്ക് സമീപം സ്ഥിതി ചെയ്യുന്ന നവകാന്തി എന്ന കൈമാറ്റ ചന്ത സന്ദർശകർക്ക് എപ്പോഴും പുതുമയുള്ളതും പ്രചോദനം ഉൾക്കൊള്ളുന്നതുമായ മാതൃക യായി മാറുന്നു.
32 ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പം മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ, വൈസ് പ്രസിഡന്റ് രമമോഹൻ, പഞ്ചായത്തു മെമ്പർമാരായ കെ.പി പ്രദീപ്,ബിനു കുമാർ,തോമസ് എബ്രഹാം സാലി കെ, മഞ്ജു, അസിസ്റ്റന്റ് സെക്രട്ടറി ലിസ കെ.എസ് വി.ഇ.ഒ നജ്മുദ്ദീൻ സംഘത്തിൽ ഉണ്ടായിരുന്നു ഹെൽത്ത് ഇൻസ്പെക്ടർ മജീദ് എന്നിവർ സംഘത്തെ ഉണ്ടായിരുന്നു.
വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ കെ മനോജ് വടക്കാഞ്ചേരി നഗരസഭയുടെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുന്നതിനൊപ്പം കാര്യശേഷി വികസനത്തിന് ഹരിത കർമ്മ സേനയ്ക്ക് പ്രത്യേകം പരിശീലന സെക്ഷൻ കൈകാര്യം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് അജൈവമാലിന്യ ശേഖരണ തരം തിരിക്കൽ പ്രക്രിയയെ പറ്റി സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിദ്ദീഖ്,അരുൺ,വിബി എന്നിവർ നഗരസഭയുടെ സംഘത്തിൽ ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ