വിദ്വേഷ വിഭജന ആശയങ്ങൾക്കെതിരെ പോരാടുക- കെ.എസ്.അഭിറാം.

ഇന്ത്യൻ ജനതയെ ജാതിമതക്കളങ്ങൾക്കുള്ളിൽ തളച്ചിടുന്നതിന്റെ മറവിൽ രാഷ്ട്രത്തെയപ്പാടെ കോർപ്പറേറ്റ് ശക്തികൾക്ക് വിറ്റുതുലക്കുന്ന വിദ്വേഷ വിഭജന ആശയങ്ങൾക്കെതിരെ പ്രതിരോധ പ്രചാരകരായി രംഗത്തിറങ്ങണമെന്ന് എ.ഐ.എസ്.എഫ്.സംസ്ഥാനക്കമ്മറ്റിയംഗം കെ.എസ്.അഭിറാം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫ്. വടക്കാഞ്ചേരി മണ്ഡലം കൺ വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിറാം.


സി.പി.ഐ.മണ്ഡലം കമ്മറ്റി ഹാളിൽ കൂടിയ കൺവെൻഷനിൽ നിരഞ്ജൻ അഗ്നിവേശ് അദ്ധ്യക്ഷത വഹിച്ചു. ഗൗരി സി.എസ്. അനുശോചന പ്രമേയവും , അനന്യ എം ഷാജു രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി രാഗിൽ രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ.മണ്ഡലം അസി.സെക്രട്ടറി എ.ആർ.ചന്ദ്രൻ , എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡണ്ട് നിശാന്ത് മച്ചാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ ആദിത്യൻ സി.എം, നമിത് വി.ജെ, അബിൻ വർഗ്ഗീസ്, അമൽ ബാബു , അഭിരാമി എം.ജെ, നന്ദന സി.ആർ എന്നിവർ പങ്കെടുത്തു. എ.ഐ.എസ്.എഫ്. വടക്കാഞ്ചേരി മണ്ഡലത്തിന് പതിനേഴ് അംഗ കമ്മറ്റിയേയും , ഭാരവാഹികളായി കുമാരി നസ്രിൻ ഖാലിദ് (പ്രസിഡണ്ട്) , അമൽ ടി.പി.(സെക്രട്ടറി) , കാർത്തിക് പി.എസ്., അനന്യ എം ഷാജു , അഖിൽ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ) അഖിൽ വി.പി., അബിൻ വർഗ്ഗീസ്, നിരഞ്ജൻ അഗ്നിവേശ് (വൈസ് പ്രസിഡണ്ടുമാർ) എന്നിവരെയും തെരഞ്ഞെടുത്തു. നിയുക്ത സെക്രട്ടറി അമൽ ടി.പി.നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.