വെള്ളിയാഴ്ച മുതൽ പെരുമഴക്കാലം.

കാലവർഷം വീണ്ടും ശക്തിപ്രാപിക്കുകയാണ്. വെള്ളിയാഴ്ച മുതൽ ഒരാഴച്ചകാലം  മൺസൂൺ അതിശക്തമായേക്കും. ചിലയിടത്ത് തീവ്രമഴക്കും സാധ്യതയുണ്ട്. ഇന്ന് തെക്കൻ ജില്ലകളിൽ കാലവർഷം സജീവമായി. ഇനി വടക്കോട്ടും മഴ ശക്തമാകും. കൊച്ചി മുതൽ വടക്കോട്ട് ആണ് കാലവർഷം തീവ്രമാകാൻ സാധ്യത നിലനിൽക്കുന്നത്.

"സോമാലിയൻ ജെറ്റ് സ്ട്രീം" ( Somali Jet ) സജീവമായതോടെ തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടും. വൻതോതിൽ ഈർപ്പം കരയിൽ എത്തി തീവ്രമഴ പെയ്യിക്കാൻ സാധ്യതയുണ്ട്. താഴ്ന്ന ഇടങ്ങളിൽ വെള്ളകെട്ട് രൂപം കൊള്ളാൻ സാധ്യത നിലനിൽക്കുന്നു. മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
ദക്ഷിണ ദ്രുവത്തിൽ നിന്നും ഉത്തര ധ്രുവത്തിൽ എത്തി ഏതാണ്ട് 3-4 കിലോമീറ്റർ ഉയരത്തിൽ വീശുന്ന കാറ്റാണ് "സോമാലി ജെറ്റ്" എന്ന് പറയുന്നത്. ഇത്‌ Mauritius ൽ നിന്നും ആരംഭിച്ച് മഡഗാസ്കർ കടന്ന് ആഫ്രിക്കയിൽ എത്തുന്നു. കെനിയ, എതിയോപ്യ കടന്ന് സോമാലിയയിൽ മെയ് മാസത്തിൽ  എത്തും.

സോമാലിയ തീരം വഴി അറബികടലിൽ എത്തി ജൂൺ മാസത്തിൽ പശ്ചിമതീരത്ത് എത്തി ജെറ്റ് വേഗത കൈവരിക്കും. ആ സമയം മൺസൂൺ തുടങ്ങി തെക്ക് പടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. സോമാലി ജെറ്റ് വരുന്നത്തോടെ തെക്ക് പടിഞ്ഞാൻ കാറ്റിന്റെ ശക്തി കൂടി മൺസൂൺ ശക്തമാക്കും.
ജൂൺ - ജൂലൈ മാസങ്ങളിൽ സോമാലി ജെറ്റ് അറബി കടലിൽ ഉണ്ടാകും. എന്നാൽ 8-10 ദിവസം ഇടവിട്ട് ശക്തി കൂടുകയും കുറയുകയും ചെയ്യും. ശക്തി കൂടുന്ന സമയം മൺസൂൺ അതിശക്തമാകും. ആഫ്രിക്കൻ ഭൂകണ്ഡത്തിൽ വരുന്ന ഊഷ്മാവ് വ്യതിയാനം ആണ് സോമാലി ജെറ്റ് ഉണ്ടാക്കുന്നത്.

അപ്പോൾ ഇനി കുറേ ദിവസം പെരുമഴക്കാലം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.