ബൈക്ക് മോഷണം രണ്ട് പേർ അറസ്റ്റിൽ.

ബൈക്ക് മോഷണം രണ്ട് പേർ അറസ്റ്റിൽ. ചാലക്കുടി ചന്ദനക്കുന്ന് ചെങ്കിനിയാടൻ ലിബിൻ, അതിരപ്പിള്ളി വെറ്റിലപ്പാറ പെരുമ്പിള്ളി വിഷ്ണു എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇവർ മോഷ്ടിച്ചത്. 

മോഷ്ടിച്ച ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി ഇവർ ഉപയോഗിച്ചുവരികയായിരുന്നു. വെള്ളിക്കുളങ്ങരയിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. ലിബിൻ പോക്സോ കേസിൽ പ്രതിയാണ്. രണ്ടു പേർക്കും മോഷണ കേസുകളുണ്ട്. ഇൻസ്പെക്ടർ പി. ലാൽ കുമാർ, എസ്ഐ കെ.പി വിജു, സീനിയർ സിപിഒമാരായ പി.വി. വിജീഷ്, ടി.പി. ദിലീപ് കുമാർ, പി.എം സിജാസ്, അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.