വെട്ടിക്കാട്ടിരി: എസ് എൻ എൽ പി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വായനാ മധുരം എന്ന പദ്ധതിക്ക് തുടക്കമായി. ജൂൺ 28 വെള്ളി ഉച്ചയ്ക്ക് രണ്ടുമണിക്ക് വായന മധുരം എന്ന വാർഷിക പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം റഷീദ് പാറക്കൽ നിർവഹിച്ചു. വായന മധുരം പ്രോഗ്രാമിന്റെ ഭാഗമായി അവധിക്കാല പ്രവർത്തനമായ കുഞ്ഞുവായനയുടെ തുടർച്ചയായി നടത്തിയ കഥയെഴുത്ത് മത്സരത്തിൽ മികച്ച രണ്ടു കഥകൾ ആയ ഹമ്മദ് മാസിന്റെ ചതിയൻ മുതലയും ഷാനയുടെ മണ്ടൻ കാക്കയും പ്രകാശനം ചെയ്തു.
വായനാദിനവുമായി ബന്ധപ്പെട്ട മൂന്ന് നാല് ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ ഹ്രസ്വ ചിത്രമായ പൂത്തുമ്പിയുടെ സ്വിച്ച് ഓൺ കർമ്മം റഷീദ് പാറക്കൽ നിർവഹിച്ചു. വള്ളത്തോൾ നഗർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. യൂസഫ് ,സ്കൂൾ മാനേജർ മണിലാൽ, എസ് എം സി അംഗം പി.ഐ. യൂസഫ് മാസ്റ്റർ ,എസ്എംസി ചെയർമാൻ പ്രദീപ് കുമാർ, പിടിഎ പ്രസിഡൻറ് സുലൈഖ, പഴയന്നൂർ ബിപിസി പ്രമോദ് ,സി ആർ സി കോഡിനേറ്റർ അബിത കെ.എ, എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക അശ്വനി ടീച്ചർ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍