തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.
പുന്നംപറമ്പ് : തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനിത, പഞ്ചായത്ത് മെമ്പർമാരായ ലീനജെറി, ഷൈബി ജോൺസൺ, ഐശ്വര്യ ഉണ്ണി, കുടുംബശ്രീ ചെയർപേഴ്സൺ അജിത സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ.ബിന്ദു,ഹെൽത്ത് ഇൻസ്പെക്ടർ പി.പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. വിഷയത്തെ സംബന്ധിച്ച് ഡോ. അർച്ചന ക്ലാസ് എടുത്തു. തെക്കുംകര പഞ്ചായത്ത് 2023- 24 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ