കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവാണ് മാർക്സിസ്റ്റ് ആചാര്യനും ചിന്തകനും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും എണ്ണമറ്റ ചരിത്ര-വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചയിതാവുമായ സഖാവ് കെ. ദാമോദരൻ. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റേയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റേയും സ്ഥാപകനാണ് അദ്ദേഹം. 1912 ൽ ജനിച്ച് 1976 ൽ അന്തരിച്ച സഖാവ് കെ. ദാമോദരൻ്റെ 48-ാം ചരമവാർഷികദിനമായ ജൂലൈ 3 ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക് വയലാർ രാമവർമ്മ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി സി.പി.ഐ ഓഫീസ് ഹാളിൽ വെച്ച് കെ.ദാമോദരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഇ.എം.സതീശൻ, ജോൺസൺ പോണല്ലൂർ, എം.എ.വേലായുധൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍