അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.
അരിമ്പൂർ കുന്നത്തങ്ങാടി വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ഷാരോനാണ് (21) മരിച്ചത്. ആലത്തൂർ ക്രസന്റ് കോളേജ് ഓഫ് നഴ്സിങ്ങിലെ മൂന്നാം വർഷ വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് ബാങ്ക് റോഡിലെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ സഹപാഠികൾക്കൊപ്പം വിശ്രമിക്കുമ്പോൾ നാലരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ