എസ്.പി.ജി രൂപീകരിച്ചു.

മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് എൻ.എസ്.എസ്.ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി.ജി രൂപീകരിച്ചു. പി.ടി.എ പ്രസിഡൻ്റ്  കെ. ചന്ദ്രദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞു. ഈ കാലഘട്ടത്തിൽ എസ്.പി.ജി യുടെ ആവശ്യകതയെ പറ്റി പ്രിൻസിപ്പാൾ ശ്രേയസ് ടീച്ചർ പ്രതിപാദിച്ചു. മുളങ്കുന്നത്തുകാവ് എ.എസ്.ഐ  ഷാജി വർഗീസ്, അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ സുരേഷ് ബാബു .കെ, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർ രാജേഷ്ഇ.ടി അധ്യാപകരായ  രശ്മി , ശുഭ എന്നിവർ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞു.

 കുട്ടികളിൽ ലഹരിയുടെ ഉപയോഗം തടയാൻ സ്കൂളിൽ ചെയ്യേണ്ട കാര്യങ്ങളും  കുട്ടികൾ സ്കൂളിൽ വരുമ്പോഴും പോവുമ്പോഴും  ട്രാഫിക്കിൽ വരുത്തേണ്ട മാറ്റങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് കൗൺസലർ  രമണി പ്രേമദാസൻ,  രാജുമാരാത്ത് വായനശാലാ പ്രതിനിധികൾ, ഓട്ടോ ഡ്രൈവർമാർ, കുട്ടികൾ വരുന്ന വാഹനത്തിലെ ഡ്രൈവർമാർ, സ്കൂൾ പരിസരത്തെ വ്യാപാരി വ്യവസായികൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.