ജീവാനന്ദം പദ്ധതി,സാലറി ചലഞ്ചിന്റെ പുതിയ മാതൃക - വി.പി ബോബിൻ സെക്രട്ടറി കേരള എൻ.ജി.ഒ അസോസിയേഷൻ

സംസ്ഥാന ജീവനക്കാർക്ക് താല്പര്യം ഇല്ലാത്ത ജീവാനന്ദം പദ്ധതി സാലറി ചലഞ്ചിന്റെ പുതിയ മാതൃകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി പി ബോബിൻ. ജീവനക്കാർക്കും അധ്യാപകർക്കും ദോഷകരമായി ഭവിക്കുന്ന ഈ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് അസോസിയേഷൻ രൂപം നൽകുമെന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.പിണറായി സർക്കാർ,ജീവനക്കാർക്കും അധ്യാപകർക്കെതിരെയും രാഷ്ട്രീയപ്രേരിതവും നീചവും,ക്രൂരവുമായ നടപടികളാണ് വർഷങ്ങളായി  കൈകൊണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 കേരള എൻജിഒ അസോസിയേഷൻ 49 ആം വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച്, തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് സമ്മേളനം  തൃശ്ശൂർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ബ്രാഞ്ച് പ്രസിഡന്റ് രാജു പി.എഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രഞ്ജിത്ത് ടി.ജി,  ഹനീഷ് കുമാർ, വാർഡ് മെമ്പർ തോമസ് പുത്തരി,  കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ,  കെ.എച്.യു.എസ്.ഒ   സെക്രട്ടറി രാജേഷ് എം.ആർ,  കെ.ജി.എൻ.യു ജില്ലാ സെക്രട്ടറി റീന കെ.എം, എൻ.ജി.ഒ ജില്ലാ ജോ സെക്രട്ടറി കെ.എസ് മധു,  സംസ്ഥാന കമ്മിറ്റി അംഗം മനോജ് ഐ.ബി ,കെ.ജി.ഒ.യു   ജില്ല വനിതാ ഫോറം കൺവീനർ വി.എസ് സുബിത , ജില്ലാ കമ്മിറ്റി അംഗം കെ പി ഗിരീഷ്, എൻ.ജി.ഒ ജില്ലാ കമ്മിറ്റി അംഗം പി.എം ഷീബു  സംസ്ഥാന കൗൺസിൽ അംഗം എം.ജി രലുനാഥ്, ബ്രാഞ്ച് ഭാരവാഹികളായ സുധീർ .എം, മുഹമ്മദ് നിസാർ  എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. 

ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് കെ.എൻ നാരായണൻ സമ്മേളനത്തിന് ആശംസ സന്ദേശം നൽകി. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ഒ ഡെയ്സൺ  ഉദ്ഘാടനം ചെയ്തു സംഘടനാ ചർച്ചജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, അവതരിപ്പച്ചു. ബ്രാഞ്ച് ട്രഷറർ ടി.എ അൻസാർ. നന്ദി പ്രകാശിപ്പിച്ചു. സർവീസിൽ നിന്നും വിരമിച്ചവർക്കും, ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച കെ.പി ഗിരീഷ്, കെ.ആർ ഉണ്ണികൃഷ്ണൻ, പി.എം ഷാജിറ എന്നിവർക്ക് യാത്രയയപ്പ് നൽകി 

പുതിയ ഭാരവാഹികളായി  : 

പ്രസിഡൻ്റ  രാജു പി എഫ്

വൈ പ്രസിഡൻ്റ്മാർ: ബിപിൻ .പി, സുധീർ .എം, മുഹമ്മദ് നിസാർ എം.എ, ദീപു പി.എ

സെക്രട്ടറി - ഷാജു വി.എ, 

ജോ സെക്രട്ടറിമാർ -  രഘുനാഥ് ടി.സി, ഹരിദാസ് .എൻ, സേതുമാധവൻ .പി, ബാബു .പി, ബബിത സി.ആർ

ട്രഷറർ -  അൻസാർ ടി.എ എന്നിവരെ തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.