ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വലിയ കുഴികളും ഗതാഗതക്കുരുക്കും ഒഴിവാക്കി മുഖ്യമന്ത്രി തൃശൂരിലേക്ക് പോയത് വടക്കാഞ്ചേരി വഴി.
കോഴിക്കോട് പൊതു പരിപാടി കഴിഞ്ഞു വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനമാണ് ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴികള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ തൃശൂർ രാമനിലയത്തിലേക്കുള്ള യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്.
മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സാഹചര്യത്തില്‍ കുന്നംകുളം നഗരത്തില്‍ ഉള്‍പ്പെടെ വൻ സുരക്ഷാക്രമീകരണം ഒരുക്കിയിരുന്നു. തൃശൂർ അഡ്മിൻ എ.സി.പി ബൈജു കെ. സ്റ്റീഫൻ, കുന്നംകുളം എ.സി.പി അബ്ദുല്‍ ബഷീർ, ഗുരുവായൂർ എ.സി.പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്.
തുടർന്ന് എട്ടരയോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കുന്നംകുളം നഗരത്തിലൂടെ കടന്നുപോയി. പെരുമ്പിലാവ്, കുന്നംകുളം, എരുമപ്പെട്ടി തുടങ്ങിയ മേഖലകളില്‍ വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ