ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തിവരുന്ന സുഖചികിത്സ ജൂലായ് ഒന്നിന് ആരംഭിക്കും.
ജൂലായ് 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 38 ആനകളിൽ 26 ആനകൾക്കാണ് സുഖചികിത്സ. 12 ആനകൾ മദപ്പാടിലാണ്. നീരിൽ നിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ.പി.ബി.ഗിരിദാസ്, ഡോ:എം.എൻ.ദേവൻ നമ്പൂതിരി, ഡോ:ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ:ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ