വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് എക്സികുട്ടീവ് യോഗം വ്യാപാരഭവനിൽ വെച്ച് കൂടി.
മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വേർപെട്ട് പോയ വ്യാപാരി സുഹൃത്തുക്കൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ബിന്ദുവർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ആലീസ് അബ്രഹാം സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അജിത് മല്ലയ്യ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അജിത് മല്ലയ്യ നിരീക്ഷകനായി പുതിയ വനിതാ വിംഗ് ഭരണസമതിയെ തിരഞ്ഞെടുത്തു. 2024-2026. വർഷത്തെ വനിതാ വിംഗ് പ്രസിഡൻ്റായി ബിന്ദുവർഗ്ഗീസിനെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ആലീസ് അബ്രഹാമിനെയും ട്രഷറർ ആയി സബിതാ ഷംസുദ്ദീനെയും തിരഞ്ഞെടുത്തു.
മേരീ ഡേവീസ് - വൈസ് പ്രസിഡൻ്റ്
സെക്രട്ടറിമാർ - മോളി സജി, ലിജി പയസ്
എക്സികുട്ടീവ് മെമ്പർമ്മാർ - ഹസീബ ഷിയാസ്,ഹഫ്സ മുസ്തഫ,ഫാത്തിമ,റഫീല,ഷെറീഫ, അൽഫോൺസ എന്നിവരെയും തിരഞ്ഞെടുത്തു.
വനിതകൾക്ക് പുതിയ സംരംഭം തുടങ്ങുന്നതിന് വലിയ സാദ്ധ്യതകൾ ഉണ്ടെന്നും
കുട നിർമ്മാണം, ബൾബ് നിർമ്മാണം അതുപോലെ മെഡിക്കൽ ക്യാമ്പുകളും വിദഗ്ധ ഡോക്ടർ മാരുടെ ക്ലാസുകൾ നടത്തുന്നതിനും മാതൃസംഘടനയുടെ എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും ഭദ്രം പ്ലസ് പദ്ധതിയിൽ ചേരാത്ത എല്ലാ വനിതാ മെമ്പർമാരെയും അവരുടെ കുടുംബ അംഗങ്ങളെയും എത്രയും പെട്ടെന്ന് തന്നെ അംഗമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അജിത് മല്ലയ്യ പറഞ്ഞു.
നമ്മുടെ പ്രദേശങ്ങളിൽ അധികരിച്ച് വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ വനിതാ വിംഗ് പ്രസിഡൻ്റ് ബിന്ദുവർഗ്ഗീസ് ആശങ്ക പ്രകടിപ്പിച്ചു. ഒട്ടേറെ കുട്ടികൾ ഇതിന് അടിമപ്പെടുന്നുണ്ട് എന്നും ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് യോഗം ആവശ്യപെട്ടു. യോഗത്തിൽ ആക്ടിംങ് ജനറൽ സെക്രട്ടറി എൻ.എ. അബ്ദുൾ ഗഫൂർ തിരഞ്ഞെടുത്തവർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡൻ്റ് മേരി ഡേവീസ് നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ