മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാദിനം ആചരിച്ചു.
മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാദിനം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക ഗിരിജ ടീച്ചർ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. തുടർന്ന് പ്രശസ്ത സാഹിത്യകാരി മിനി നായർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വായനയുടെ പ്രാധാന്യത്തോടൊപ്പം വായിക്കുന്നതിനും എഴുതുന്നതിനും ഉള്ള പ്രചോദനം കുട്ടികൾക്ക് നൽകി.
വായനയാണ് എഴുത്തിന്റെ ലോകത്തേക്ക് തന്നെ കൈ പിടിച്ച് ഉയർത്തിയതെന്ന് കുട്ടികളെ ഓർമപ്പെടുത്തുകയും കവിത ആലപിക്കുകയും ചെയ്തു. കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു. എട്ടാം ക്ലാസ്സിലെ ദേവിപ്രിയ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . പത്താം ക്ലാസിലെ സരയു കൃഷ്ണ"ഭൂമിയുടെ അവകാശികൾ "എന്ന പുസ്തകപരിചയം നടത്തുകയും അളകനന്ദ കവിത ആലപിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ജീന ടീച്ചർ വിപിന ടീച്ചർ എന്നിവർ വായനാദിന പരിപാടികൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ