'അങ്കണം ഷംസുദ്ദീന്‍ സ്മൃതി' പുരസ്കാരം
'അങ്കണം ഷംസുദ്ദീന്‍ സ്മൃതി' അമ്പതു വയസ്സിനു മുകളിലൂള്ളവര്‍ക്കായി ഏർപ്പെടുത്തിയ മൂന്നാമതു തൂലികാശ്രീ പുരസ്കാരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. അയ്യായിരം രുപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രസിദ്ധമാധ്യമ പ്രവര്‍ത്തകനായ എന്‍.പി ചന്ദ്രശേഖരന്‍ കവിതയിലും കൊല്ലം സ്വദേശി രാജീവ്.ജി.ഇടവ കഥയിലും പുരസ്കാരം നേടി.
ബാലാമണി (ഗുരുവായൂര്‍) അജിതാ രാജന്‍ (തൃശ്ശുര്‍) ശ്രീധരന്‍ നെട്ടാശ്ശേരി (ഏറ്റുമാനൂര്‍) അമര്‍നാഥ് പള്ളത്ത് (കോഴിക്കോട്) ജോസ് പാത്താമുട്ടം (കോട്ടയം) രാജു.എന്‍.വാഴൂര്‍ (കോട്ടയം) എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. ജൂലായ് 19ന് സാഹിത്യഅക്കാദമിയില്‍ വെച്ച് കാലത്ത് 9.30ന് നടത്തുന്ന സമ്മേളനത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരനായ കെ.വി മോഹന്‍ കുമാര്‍ ഐ.എ.എസ്സ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ