ഓണത്തിന് ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കുടുംബശ്രീ സംയുക്തമായി നടപ്പാക്കുന്ന ഓണത്തിന് പൂവസന്തം പദ്ധതിക്ക് എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. നെല്ലുവായ് മുണ്ടംക്കോട് പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാൽ ചെണ്ടുമല്ലി തൈ നട്ട് പൂകൃഷി ഉദ്ഘാടനം ചെയ്തു. മുണ്ടംക്കോട് സ്വകാര്യ വ്യക്തിയുടെ 70 സെൻ്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് കുടുംബശ്രീ മിത്ര ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വൈസ് പ്രസിഡണ്ട് ബിന്ദു ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ, വാർഡ് മെമ്പർ എൻ.പി.അജയൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ വിജിത, സി ഡി എസ് മെമ്പർ സുനന്ദ ഉണ്ണികൃഷ്ണൻ, മിത്ര ജെഎൽജി ഗ്രൂപ്പ് സെക്രട്ടറി പ്രസീത ശശിധരൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)

0 അഭിപ്രായങ്ങള്‍