മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു.

മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ  യോഗ ദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ഗിരിജ  യോഗാചാര്യനെ സ്വാഗതം ചെയ്തു. തുടർന്ന്  യോഗയും സംഗീതവും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ചു. യോഗാചാര്യനായ  ടി.ബി വിജയൻ യോഗമുറകളെക്കുറിച്ചും നിത്യ ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ ക്കുറിച്ചും സംസാരിച്ചു. 

തുടർന്ന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അഭിനന്ദന ടി.എം സംസാരിച്ചു. സംഗീതവും  യോഗയും ഇടകലർന്ന ഫ്യൂഷൻ ഡാൻസിന്റെ അവതരണം വ്യത്യസ്തത പുലർത്തി. ആകാശവാണിയിലെ അപ്ഗ്രേഡ് മ്യൂസിക് ആർട്ടിസ്റ്റും ഈ വിദ്യാലയത്തിലെ വിരമിച്ച അധ്യാപികയുമായ സജിത ടീച്ചർ സംഗീത ദിനം ഉദ്ഘാടനം ചെയ്തു. സംഗീത ദിനത്തോടനുബന്ധിച്ച് നടന്ന പുള്ളുവൻ പാട്ട് കുട്ടികളിൽ കൗതുകമുണർത്തി. വെങ്ങിലശ്ശേരി സ്വദേശിയായ മുരളിയും സംഘവുമാണ് പുള്ളുവൻ പാട്ട് അവതരിപ്പിച്ചത്. പുള്ളുവൻപാട്ട് അധ്യാപകരിലും കുട്ടികളിലും നവോൻമേഷം  പകർന്നു. സീനിയർ അധ്യാപിക ജ്യോതി  നന്ദി പ്രകാശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.