ജനങ്ങളുടെ പൾസ് കിട്ടി; ഒരു വോട്ടിനെങ്കിലും തൃശൂരിൽ താൻ ജയിക്കുമെന്ന് സുരേഷ്ഗോപി
ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ ജയിക്കുമെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ദുബായില്‍ തന്റെ പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ.
2014ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്’’ -സുരേഷ് ഗോപി പറഞ്ഞു. നടൻ സിദ്ദീഖ്, നടിമാരായ അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂർ തട്ടിപ്പിനെതിരെ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ ‘സഹകാരി സംരക്ഷണ പദയാത്ര’ നടത്തിയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ