തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.
തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിർദ്ദേശം നൽകിയത്.
പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പൊലീസ് ഇന്ന് മൊഴിയെടുക്കും. ഇരു കൂട്ടരോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ