1 മുതൽ 8 വരെയുള്ള ക്ലാസ് വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ കെടാവിളക്ക്, ഒ.ബി.സി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ നിർത്തലാക്കിയ ഒബിസി സ്കോളർഷിപ്പിന് പകരമായി കേരളം ആവിഷ്ക്കരിച്ച കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.* ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികളുടെ സ്കോളർഷിപ്പാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. ഇതിനു  പകരമായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയാണ് കെടാവിളക്ക്.  


സർക്കാർ / എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒബിസി. വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. മുൻവർഷം വാർഷിക പരീക്ഷയിൽ 90% ഉം, അതിൽ കൂടുതൽ മാർക്കും, ഹാജരും, 2.50 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. 



വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 നവംബർ 15. ലഭ്യമായ അപേക്ഷകൾ സ്ക്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടലിലൂടെ 2023 നവംബർ 30 വരെ ഓൺലൈൻ വഴി  ഡാറ്റാ എൻട്രി പൂർത്തീകരിച്ച് സമർപ്പിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.