ഉത്രാളിക്കാവ് പൂരം പ്രൗഢ ഗംഭീരമായി ആഘോഷിക്കുവാൻ സെൻട്രൽ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം

 ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം പ്രൗഢഗംഭീരമായി  ആഘോഷിക്കുവാൻ 27/10/23നു ചേർന്ന ഉത്രാളിക്കാവ് പൂരം സെൻട്രൽ കോർഡിനേഷൻ  കമ്മറ്റി യോഗത്തിൽ തീരുമാനമായി. ചീഫ് കോർഡിനേറ്റർ ശ്രീ എ.കെ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തോളം മൂന്ന് തട്ടക ദേശങ്ങളെയും ഒരു കുടക്കീഴിൽ നിർത്തി ചീഫ്  കോർഡിനേറ്റർ ചുമതല  ഭംഗിയായി നിർവഹിച്ച  ശ്രീ എ.കെ. സതീഷ് കുമാറിനെ മൂന്ന് ദേശ കമ്മറ്റി ഭാരവാഹികളും ചേർന്ന് ആദരിച്ചു. 

ഉത്രാളിക്കാവ് പൂരം സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയുടെ  പ്രഥമ ചീഫ് കോർഡിനേറ്ററും  മൊത്തം  12 വർഷത്തോളം  ചീഫ് കോഡിനേറ്റർ സ്ഥാനം അലങ്കരിച്ച് പൂരത്തെ ആരോഗ്യപരമായ മത്സര കാഴ്ചപ്പാടിലൂടെ പൂര പെരുമ ഉയർത്താൻ നേതൃ ത്വം നൽകിയ അദ്ദേഹത്തെ യോഗം അഭിനന്ദിച്ചു.

അടുത്ത മൂന്ന് വർഷത്തേക്കുള്ള    ഉത്രാളിക്കാവ് പൂരം സെന്ററൽ കോർഡിനേഷൻ കമ്മിറ്റി ചീഫ് കോർഡിനേറ്ററായി എങ്കക്കാട് ദേശത്തിന്റെ പ്രതിനിധി ശ്രീ വി.സുരേഷ് കുമാറിനെ (തുളസി കണ്ണൻ )  ഐക്യ കണ്ഠനെ യോഗം തിരഞ്ഞെടുത്തു. 2024ലെ പൂരം എഴുന്നള്ളിപ്പിന്  3 ദേശങ്ങളും 11 വീതം ആനകളെ അണിനിരത്തുവാൻ തിരുമാനിച്ചു. ഭഗവതി പൂരവും കൂട്ടി എഴുന്നള്ളിപ്പും ആചാരനുഷ്ട്ടനങ്ങൾ പാലിച്ചു കൊണ്ട് ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു.

പറപ്പുറപ്പാട് ദിവസത്തെ വെടിക്കെട്ട് എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങൾ ഉൾകൊള്ളുന്ന പൂരം സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും,  നടത്തുവാനും,   25.02.2024  വൈകുന്നേരത്തെ സാമ്പിൾ വെടിക്കെട്ട്‌ വടക്കാഞ്ചേരി ദേശവും, ചൊവ്വാഴ്ച പൂരം നാളിൽ  27.02.2024  ന് വൈകുന്നേരത്തെ എങ്കക്കാട് ദേശവും  തുടർന്ന്  28.02.2024 പൂരം പുലർച്ചെ കുമരനെല്ലൂർ   ദേശവും  ബന്ധപ്പെട്ടാധികാരികളിൽ നിന്നുള്ള അനുമതിക്കു വിധേയമായി നിയമാനുസൃതമായി വർണ്ണ ശബളമായി വെടിക്കെട്ട്‌ നടത്തുവാൻ  യോഗത്തിൽ  ധാരണയായി .

സാമ്പിൾ വെടിക്കെട്ട് ദിവസം നടത്തുന്ന ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വൈകുന്നേരം നടക്കുന്ന  പ്രസിദ്ധമായ ആൽത്തറ മേളത്തിന് ഇത്തവണ മേള കലാരംഗത്തെ യുവ സാന്നിധ്യങ്ങളായ ശ്രീ മട്ടന്നൂർ ശ്രീകാന്ത്‌, ശ്രീ മട്ടന്നൂർ   ശ്രീരാജ്, ശ്രീ ചിറക്കൽ നിധീഷ്  എന്നിവർ നേതൃത്വം വഹിക്കും. കേരള ടൂറിസ്സം,ദേവസ്വം വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ടതാ യിട്ടുള്ള ധനസഹായം  ലഭ്യമാക്കുവാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആക്കുവാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുവാൻ യോഗത്തിൽ തിരുമാനിച്ചു.

യോഗത്തിൽ എങ്കക്കാട് ദേശത്തെ  പ്രതിനിധീകരിച്ച് പ്രസിഡന്റ് ടി പി ഗിരിശൻ, സെക്രട്രറി സി. ജയേഷ്  കുമാർ, സുഭാഷ്, പ്രദീപ്‌, രാധാകൃഷ്ണൻ, സേതുമാധവൻ, വത്സൻ, വടക്കാഞ്ചേരി ദേശത്തെ  പ്രതിനിധീകരിച്ച് പ്രസിണ്ടന്റ് സി.എ ശങ്കരൻകുട്ടി സെക്രട്ടറി വൈശാഖ് നാരായണൻ, നന്ദകുമാർ ,രാജേഷ്, ജയൻ, സതീഷ് കുമാർ, സി.ആർ.പ്രഭാകരൻ കുമരനെല്ലൂർ ദേശത്തെ പ്രതിനിധീകരിച്ച് പ്രസിണ്ടന്റ് എ.കെ സതീഷ്കുമാർ സെക്രട്ടറി പി. എ.വിപിൻ, കെ.ബാലകൃഷ്ണൻ അയ്യപ്പൻകുട്ടി,കെ. ആർ രമേഷ്,വി ശ്രീധരൻ, എ. പി മുരളിദാസ് എന്നിവർ ചർച്ചയിൽ  പങ്കെടുത്തു സംസാരിച്ചു. യോഗത്തിൽ വടക്കാഞ്ചേരി ദേശം പ്രസിഡന്റ്‌ ശ്രീ ശങ്കരൻകുട്ടി സ്വാഗതവും  പി. എൻ വൈശാഖ് നന്ദിയും രേഖപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.