സോളാർ ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി. തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഇതോടെ ഗണേഷ് കുമാറിന് കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരാകണം.
ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ ഗണേഷ് കോടതിയിൽ നേരിട്ട് ഉടൻ ഹാജരാകേണ്ടതില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍