നൃത്ത സന്ധ്യ മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നവരാത്രിയുടെ സമാപനം കുറിച്ച് തൃ നേത്ര തിരുവാതിര സംഘത്തിന്റെ നൃത്ത സന്ധ്യ അരങ്ങേറി
നൃത്ത സന്ധ്യ മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നവരാത്രിയുടെ സമാപനം കുറിച്ച് തൃ നേത്ര തിരുവാതിര സംഘത്തിന്റെ നൃത്ത സന്ധ്യ അരങ്ങേറി. കാണികൾക്ക് ആവേശം പകർന്ന നൃത്ത ചുവടുകൾക്ക് രാജശ്രീ സുഗുണൻ, സവിത, ഗ്രീഷ്മ, അഞ്ജു, ശ്രീജ എന്നിവർ ശില്പികളായി. ചെറിയകുട്ടികളുടെ നൃത്തം കണ്ടു നിന്നവർക്ക് കൗതുക കാഴ്ച്ച യായി. ക്ഷേത്രത്തിൽ നടന്ന ചുറ്റുവിളക്ക്, നിറമാല, വിശേഷാൽ പൂജകൾക്ക് മേശാന്തി ആളൂർ മഠം അനീഷ്, കോമരം വാസുദേവൻ നേതൃത്വം നൽകി. സമിതി ഭാരവാഹികളായ സെക്രട്ടറി രാജു മാരാത്ത്, തച്ചം കോട്ട് വിജയൻ, മുണ്ടങ്കോട്ടിൽ രാമകൃഷ്ണൻ, ഓമന വേലായുധൻ സന്നിഹിതരായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ