പൂമംഗലം പഞ്ചായത്തിൽ കൽപറമ്പ് വെങ്ങാട്ടുമ്പിള്ളി ശിവ ക്ഷേത്ര സമീപം താമസിക്കുന്ന പണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36 ) പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് അപകടം.
വീടിന്റെ ചുമരിൽ ചാരി ഇരുന്ന് ആറുമാസം പ്രായമായ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ഉണ്ടായ മിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടയിൽ ചുമരിലൂടെ ഉണ്ടായ വൈദ്യുപ്രവാഹത്തിൽ ഐശ്വര്യയും കുഞ്ഞും തെറിച്ച് വീണു ഇരുവർക്കും ബോധം നഷ്ടപ്പെട്ടു. ഐശ്വര്യയ്ക്ക് പുറത്തു പൊള്ളലേൽക്കുകയും മുടി കരിയുകയും ഇടത് ചെവിയുടെ കേൾവി നഷ്ടപ്പെടുകയും ചെയ്തു. ഇവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍