കൈപ്പറമ്പ് എച്ച് പി പെട്രോൾ പമ്പിൽ ഡീസൽ അടിക്കാൻ നിർത്തിയ ടിപ്പർ ലോറിയിലെ ഡ്രൈവർ ചേയ്ഞ്ച് വാങ്ങാൻ വാഹനത്തിൽ നിന്ന് ഇറങ്ങിയ നേരത്ത് ടിപ്പർ ലോറി ഇറക്കത്തേക്ക് തനിയെ പോവുകയായിരുന്നു. വലിയ ഇറക്കം ആയതിനാൽ നിയന്ത്രണം വിട്ട ലോറി തൃശ്ശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയെ മറി കടന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു. സംസ്ഥാനപാതയിലൂടെ പോകുന്ന മറ്റു വാഹനങ്ങളിൽ ഇടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി.
ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണതിനെത്തുടർന്ന് സർവീസ് വയറുകളും മറ്റ് കേബിൾ കണക്ഷനുകളും സംസ്ഥാനപാതയിൽ പൊട്ടിവീണു .അതേ തുടർന്ന് അരമണിക്കൂർ നേരം കൈപ്പറമ്പ് ഭാഗത്ത് വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പോലീസും കെ എസ് ഈ ബി ജീവനക്കാരും പ്രദേശവാസികളും ചേർന്ന് വാഹനവും സർവീസ് വയറുകളും നീക്കി അരമണിക്കൂറിന് ശേഷം ഗതാഗതം പുനസ്ഥാപിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 :30 ഓടെ യാണ് അപകടം ഉണ്ടായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍