കുടുംബസംഗമം 2023 ഡിസംബർ 26 ന് തിരൂർ വാഗൺ ട്രാജടി ടൗൺ ഹാളിൽ (മമ്മി ഹാജി നഗറിൽ ) വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് സോണുകളായും, വിദേശത്തും വ്യാപിച്ചു കിടക്കുന്ന 2364 കുടുംബങ്ങളിൽ നിന്നും 3500 ൽപരം കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നും, സ്പോർട്ടസ് , വഖഫ്, ഹജ്ജ്തീർത്ഥാടന മന്ത്രി ജനാബ് അബ്ദുൾറഹ്മാൻ ഉദ്ഘാടനവും , ജനാബ് ഇ. ടി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായും , തിരൂർ എം.എൽ. എ ജനാബ് കുറുക്കോളി മൊയ്തീൻ വിശിഷ്ടാതിഥിയായും , തിരൂർ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി നസീമ മുഖ്യപ്രഭാഷകയായും പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതിഭകളേയും , മുതിർന്നവരേയും ആദരിക്കുന്ന ചടങ്ങിൽ വിവിധ കാലാപരിപാടികൾ അരങ്ങേറും. ചടങ്ങിൽ പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ , ചീഫ് കോ-ഓർഡിനേറ്റർ ഹംസ. എം. അലി, വർക്കിംഗ് സെക്രട്ടറി ഷാഫി കൂട്ടായി, പ്രോഗ്രാം ചെയർമാൻ നിസാർ തിരൂർ, ട്രഷറർ മൊയ്തീൻ ഷാ അതളൂർ അലി തിരൂർ, മുഹമ്മദ്കുട്ടി, ബാവനു , അലി ടി. പി , സെയ്തുമുഹമ്മദ്, മുസ്തഫ, വീരാൻ, മുഹമ്മദ്കുട്ടി, അലി, മേഖല പ്രസിഡന്റുമാർ, സെക്രട്ടറിമാർ/ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍