തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ജൂനിയർ ഹാൻഡ് ബോൾ മത്സരത്തിലെ താരം വി.എസ് ശിവകാമിയെ എ.സി മൊയ്തീൻ എം എൽ.എ വേലൂരിൽ അനുമോദിച്ചു
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ജൂനിയർ ഹാൻഡ് ബോൾ മത്സരത്തിലെ താരം വി.എസ് ശിവകാമിയെ എ.സി മൊയ്തീൻ എം.എൽ.എ വേലൂരിൽ അനുമോദിച്ചു.സി ഐ ടി യു ചുമട് തൊഴിലാളി യൂണിയൻ വേലൂർ സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എൻ ബാബു അധ്യക്ഷനായി.യൂണിയൻ ജില്ലാ സെക്രട്ടറി കെ.ആർ രവി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി, അബിൽ ബേബി, കെ.എം അഷറഫ്,കെ.എം മൊയ്തു, പി കൃഷ്ണദാസ്, എം.കെ മോഹനൻ , എ കെ ബൈബു എന്നിവർ സംസാരിച്ചു. വേലൂർ സെന്ററിലെ ചുമട്ടു തൊഴിലാളി വി.എസ് സജീവന്റെ മകളാണ് ശിവകാമി .
പടം. ഹാന്റ്ബോൾ താരം ശിവകാമിയെ എ സി മൊയ്തീൻ എം എൽ എ അനുമോദിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ