വടക്കാഞ്ചേരി ഫൊറോന കത്തോലിക്ക കോൺഗ്രസ് കുടുംബ സംഗമം(ക്രിസ്റ്റോണിയൻ 2023) അത്താണി പള്ളി ഹാളിൽ നടന്നു

സമൂഹത്തിനു നന്മ ചെയ്യാൻ കഴിവുളളവരായി നമ്മൾ മാറണമെന്ന്  റവ.ഡോ. ആന്റണി ചെമ്പകശ്ശേരി പറഞ്ഞു. വടക്കാഞ്ചേരി ഫൊറോന കത്തോലിക്ക കോൺഗ്രസ് കുടുംബ സംഗമം(ക്രിസ്റ്റോണിയൻ 2023) അത്താണി പള്ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫൊറോന വികാരി റവ.ഡോ. ആന്റണി ചെമ്പകശ്ശേരി. ഫൊറോന പ്രസിഡന്റ് റോണി അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. വർഗ്ഗീസ് കൂത്തൂർ അനുഗ്രഹ പ്രഭാഷണം നടത്തി.
അത്താണി പള്ളി വികാരി ഫാ. ഇട്ട്യാച്ചൻ കുരിശ്ശേരി, അതിരൂപത പ്രസിഡന്റ് ജോക്ഷി വടക്കൻ, ജോൺസൻ മേപ്പുള്ളി , ദേവസ്സി ചെമ്മണ്ണൂർ, അഡ്വ. ബിജുകുണ്ടുകുളം, വിൻസെന്റ് തോമസ്, ഷീലതോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസി, വൈസ് പ്രസിഡന്റ് മെറീനബാബു, സ്റ്റെഫിജോസഫ്, മിലിൻതോമസ്, സജി കൊണ്ടിയാരത്ത് തുടങ്ങിയവരെയാണ് ആദരിച്ചത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.