അതിരപ്പിള്ളി മലക്കപ്പാറ റോഡ് കൂടുതൽ ഇടിഞ്ഞു: ഭാരവാഹനങ്ങൾക്ക് വിലക്ക്; വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി പൊലീസ് വനംവകുപ്പ് പൊതുമരാമത്ത് വകുപ്പുകൾ
അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറയിൽ റോഡ് വശം കൂടതൽ ഇടിഞ്ഞതുമൂലം കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവ്വീസുകൾക്കും പൊതു ഗതാഗതം ഒഴികെയുള്ള 10 സീറ്റിന് മുകളിലുള്ള വാഹനങ്ങളും, ഭാരം കയറ്റിയ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും.
മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും കടത്തിവിടില്ല. 10 സീറ്റിന് താഴെയുള്ള എല്ലാ വാഹനങ്ങളും റോഡ് അപകടാവസ്ഥയിലായ സ്ഥലത്ത് മുഴുവൻ യാത്രക്കാരെയും വാഹനത്തിൽ നിന്ന് ഇറക്കി റോഡ് ഇടിഞ്ഞ ഭാഗം കടന്ന ശേഷം യാത്രക്കാരെ വീണ്ടും കയറ്റി യാത്ര തുടരണം. അപകടം ഒഴിവാക്കാൻ വാഹന യാത്രക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് പൊലീസ്, ഫോറെസ്റ്റ്, പി.ഡബ്ള്യു.ഡി അധികൃതർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ