തൃശൂരിൽ ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് ഏഴുമുതൽ
മഹാനവമി - വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തൃശ്ശൂർ ഭാഗത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ പാലയ്ക്കലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആനക്കല്ല് വഴി പൂച്ചിന്നിപ്പാടം വഴി പോകണം. ഇരിങ്ങാലക്കുട, പുതുക്കാട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടം, ആനക്കല്ല്, പാലയ്ക്കൽ വഴി തൃശ്ശൂർ ഭാഗത്തേക്ക് പോകണം.
തൃപ്രയാർ ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർപ്പിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂത്തറയ്ക്കൽ വഴി അമ്മാടം വഴി വന്ന് പാലയ്ക്കൽനിന്ന് തിരിഞ്ഞ് തൃശ്ശൂർ ഭാഗത്തേക്ക് പോകണം. തൃശ്ശൂരിൽനിന്ന് തൃപ്രയാർക്ക് പോകുന്ന വാഹനങ്ങൾ പാലയ്ക്കലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അമ്മാടം, ചേർപ്പ് വഴി പോകണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ