വേദങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും ജ്വലിച്ചു നില്കുന്ന മാനവിക ബോധത്തെ കവിതകളിൽ വിപ്ളവകരമായി വ്യാഖ്യാനം നല്കിയ കവിയാണ് മഹാകവി വയലാർ രാമവർമ്മയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: ശശികുമാർ പുറമേരി പറഞ്ഞു. യുവകലാസാഹിതി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നാൽപ്പതാമത് വയലാർ സ്മൃതിസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയലാറിന്റെ കവിതകളിലും ഗാനങ്ങളിലും നിറഞ്ഞു നില്ക്കുന്ന ഇതിഹാസ ഉപനിഷത് ബിംബങ്ങളിലൂടേയും സന്ദർഭങ്ങളിലൂടേയും ആന്തരിക മനുഷ്യഭാവങ്ങളെ സൗന്ദര്യാത്മകമായി കവിതകളിലും ഗാനങ്ങളിലും ആവിഷ്കരിച്ച കവിക്ക് മരണമില്ലെന്നും ശശികുമാർ പുറമേരി തുടർന്നു പറഞ്ഞു.
യുവകലാസാഹിതി മണ്ഡലം പ്രസിഡൻറ് പ്രദീപ് വല്ലച്ചിറ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി.ശങ്കരനാരായണൻ, നോവലിസ്റ്റ് റഷീദ് പാറക്കൽ, നാടകകൃത്ത് ജോൺസൺ പോണല്ലൂർ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ , ഗായിക സൈബുന്നിസ ഖാൻ , കവി രജനി രതീഷ് , ശശികുമാർ കൊടയ്ക്കാടത്ത് , ഇ.എം.സതീശൻ , സി.വി.പൗലോസ് എന്നിവർ സംസാരിച്ചു.
കുമാരി കനിഷ്ക , പാർവതി മോഹൻ, അബ്ദുൽ റൗഫ്, മോഹനൻ അവണപ്പറമ്പ് , വി.കെ.ഉമർ ഷെരീഫ്, രജനി രതീഷ്, ദുർഗ , എം.എ.വേലായുധൻ, കലാമണ്ഡലം അനീഷ് , ജോസ് മംഗലം , ജയേഷ് , വിസ്മയ ഷംസു, എന്നിവർ വയലാറിന്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.തോമസ് സ്വാഗതവും , എ.എ.ചന്ദ്രൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍